നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവൺമെൻ്റ് യു.പി. സ്കൂളിന്റെ നൂറ്റൊന്നാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ രവി എം., അധ്യാപിക ശ്രീജ എന്നിവർക്കാണ് ചടങ്ങിൽ ഹൃദ്യമായ യാത്രയയപ്പ് നൽകിയത്. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നൂറ്റാണ്ടിന്റെ തിളക്കത്തിൽ നിൽക്കുന്ന വിദ്യാലയത്തിന്റെ ചരിത്രപരമായ പ്രാധാന്യം ചടങ്ങിൽ സ്മരിക്കപ്പെട്ടു.
ചടങ്ങിൽ എ.ഇ.ഒ സനൂപ് സി.എച്ച് വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. സി.ടി. അനൂപിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വി.പി. കുഞ്ഞികൃഷ്ണൻ സ്വാഗതം ആശംസിച്ചു. സി.കെ. രാജേഷ്, വി.വി. മുഹമ്മദലി, എം.സി. സുബൈർ, ടി. സജീവൻ, എ.കെ. പീതാംബരൻ തുടങ്ങി പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
Kallachi School celebrated its 101st anniversary and farewell gathering








































