മഞ്ചാംകാട്ടിൽ കുട്ടിച്ചാത്തൻകാവ് പ്രതിഷ്ഠാദിന മഹോത്സവം ഘോഷയാത്രയും ദീപസമർപ്പണത്തോടുംകൂടി സമാപിച്ചു

മഞ്ചാംകാട്ടിൽ കുട്ടിച്ചാത്തൻകാവ് പ്രതിഷ്ഠാദിന മഹോത്സവം ഘോഷയാത്രയും ദീപസമർപ്പണത്തോടുംകൂടി സമാപിച്ചു
Apr 22, 2026 10:52 AM | By Krishnapriya S R

നാദാപുരം: (truevisionnews.com) അരൂർ മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻകാവിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ പ്രധാന ആകർഷണം അരൂർ കോവിലം ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്രയായിരുന്നു.

വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. സമാപന ദിവസമായ ഇന്നലെ സ്ത്രീകളുടെ ദീപസമർപ്പണവും വിവിധ പൂജാദികർമ്മങ്ങളും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ചെത്തിൽ കുമാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നൊച്ചാട് മോഹനൻ നടത്തിയ ആധ്യാത്മിക പ്രഭാഷണം ശ്രദ്ധേയമായി. ഉച്ചയ്ക്ക് നടന്ന വിപുലമായ അന്നദാനത്തോടെയാണ് ആഘോഷപരിപാടികൾക്ക് ഔദ്യോഗികമായി സമാപനമായത്.

Kuttichathankavu installation day festival concludes at Manchankatti

Next TV

Related Stories
ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

Apr 22, 2026 03:54 PM

ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ്...

Read More >>
നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

Apr 22, 2026 01:12 PM

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ...

Read More >>
Top Stories

News Roundup

GCC News

Entertainment News