ഫണ്ട് കൈമാറി; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ദിബ്ബ കെ.എം.സി.സിയുടെ സ്നേഹസ്പർശം

ഫണ്ട് കൈമാറി; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ദിബ്ബ കെ.എം.സി.സിയുടെ സ്നേഹസ്പർശം
Apr 22, 2026 11:18 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി ദിബ്ബ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി സമാഹരിച്ച ധനസഹായം കൈമാറി. ഡയാലിസിസ് ട്രസ്റ്റ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു.

ദിബ്ബ കെ.എം.സി.സി പ്രസിഡന്റ് തൈക്കണ്ടി കുഞ്ഞമ്മദ് ഹാജിയിൽ നിന്ന് ട്രസ്റ്റ് ഭാരവാഹികൾ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ ഡയാലിസിസ് ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കൽ സെന്ററിന്റെ നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

എടച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ മുഹമ്മദ്, ഡയാലിസിസ് സെന്റർ മാനേജർ അജ്നാസ് എൻ.കെ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ജീവകാരുണ്യ മേഖലയിൽ പ്രവാസ ലോകത്തുനിന്നുള്ള ഇത്തരം ഇടപെടലുകൾ ഡയാലിസിസ് സെന്ററിന്റെ സുഗമമായ മുന്നോട്ടുപോക്കിന് വലിയ കരുത്താകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Dibba KMCC funds Shihab Thangal Dialysis Center

Next TV

Related Stories
ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

Apr 22, 2026 03:54 PM

ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ്...

Read More >>
നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

Apr 22, 2026 01:12 PM

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ...

Read More >>
Top Stories










News Roundup






GCC News






Entertainment News