Apr 22, 2026 11:31 AM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ആരോഗ്യവകുപ്പ് കർശന പരിശോധന നടത്തി. 'ഹെൽത്തി കേരള' കാമ്പയിന്റെ ഭാഗമായി ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ചിക്കൻ സ്റ്റാളുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾക്കെതിരെ പരിശോധനാ വേളയിൽ നോട്ടീസ് നൽകി. ഹെൽത്ത് കാർഡ് ഇല്ലാതെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കടുത്ത നിയമനടപടികൾ ഉണ്ടാകുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ടും ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസറുമായ ഡോ. രഞ്ജിത്ത് അറിയിച്ചു.

വഴിയോരങ്ങളിൽ അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ കരിമ്പിൻ ജ്യൂസ് ഉൾപ്പെടെ വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം പ്രവണതകൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രഞ്ജിത്തിന് പുറമെ ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. മൊയ്തീൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ് ബാബു, അമ്പിളി എന്നിവരും ഈ ശുചിത്വ പരിശോധനാ സംഘത്തിൽ പങ്കെടുത്തു.

പൊതുജനാരോഗ്യം മുൻനിർത്തി പരിശോധനകൾ കൂടുതൽ ഊർജിതമാക്കാനാണ് വകുപ്പിന്റെ തീരുമാനം.

Health Department conducts lightning inspection in Nadapuram

Next TV

Top Stories










News Roundup






GCC News






Entertainment News