നാദാപുരം: (nadapuram.truevisionnews.com) താൻ സഞ്ചരിച്ച കാർ തടസപ്പെടുത്തി അസഭ്യം പറഞ്ഞുവെന്ന കേസിൽ പ്രതി ചേർത്ത ഓട്ടോറിക്ഷ ഡ്രൈവർ മനോരമ ലേഖകന് 5000 രൂപ പിഴ നൽകി.
കല്ലാച്ചിയിലെ ഓട്ടോറിക്ഷ ഡ്രൈവർ കുമ്മങ്കോട്ടെ നാരായണൻകണ്ടി സലീമിനാണ് പിഴ നൽകി കേസ് അവസാനിപ്പിച്ചത്. മലയാള മനോരമയുടെ നാദാപുരം ലേഖകൻ ജമാൽ കല്ലാച്ചി നൽകിയ കേസിലാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 6000 രൂപ പിഴ ശിക്ഷവിധിച്ചത്.
2025 ജൂൺ 12 ന് കല്ലാച്ചിയിലെ റുബിയാൻ സൂപ്പർ മാർക്കറ്റിനടുത്ത് നിർത്തിയിട്ട ജമാൽ കല്ലാച്ചിയുടെ കാർ റോഡിലേക്ക് ഇറക്കുമ്പോൾ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മാധ്യമ പ്രവർത്തകൻ്റെ വഴി തടസപ്പെടുത്തിയെന്നതായിരുന്നു കേസ്.
നാദാപുരത്ത് ഗ്രെയിഡ് എസ്ഐ ആയിരുന്ന മുഹമ്മദലിയാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം നൽകിയത്. തന്നെ ജമാൽ കല്ലാച്ചി അക്രമിച്ചെന്നും ഓട്ടോറിക്ഷയുടെ താക്കോൽ പിടിച്ചു വാങ്ങിനെന്നും സലീമും നാദാപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
Manorama Lekhakan fined Rs. 5,000 by autorickshaw driver in Kallachi









































