Apr 26, 2026 10:04 AM

വാണിമേൽ: (nadapuram.truevisionnews.com) ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കോഴിക്കോട് എൻ.ഐ.ടി കാമ്പസിൽ നടത്തിയ സന്ദർശനം വിദ്യാർത്ഥികൾക്ക് നവീന സാങ്കേതിക വിദ്യകൾ നേരിട്ട് മനസ്സിലാക്കാനുള്ള മികച്ച അവസരമായി.

കാമ്പസിലെ വിവിധ എഞ്ചിനീയറിംഗ് ലാബുകൾ സന്ദർശിച്ച വിദ്യാർത്ഥികൾ പ്രായോഗിക അറിവുകൾ നേടുന്നതിനൊപ്പം അവിടെ സംഘടിപ്പിച്ച റോബോട്ടിക്സ് ശിൽപശാലയിൽ സജീവമായി പങ്കുചേരുകയും ചെയ്തു.

എട്ടാം ക്ലാസിലെ 42 വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പഠനയാത്ര സാങ്കേതിക ലോകത്തെക്കുറിച്ചുള്ള പുതുമയാർന്ന കാഴ്ചപ്പാടുകൾ അവർക്ക് നൽകി. എൻ.ഐ.ടി പ്രൊഫസർ അശ്വിൻ കെ. വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയപ്പോൾ, നൈന യാസർ, സഈദ എന്നീ എൻ.ഐ.ടി വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി ആശയവിനിമയം നടത്തി.

ലിറ്റിൽ കൈറ്റ്സ് മെന്റർ ടി.കെ അനിഷത്ത്, അധ്യാപകരായ എം.കെ സൽമ, റംല ഇ.സി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം കാമ്പസിലെത്തിയത്. 

Little Kites members of Crescent Higher Secondary School visited NIT

Next TV

Top Stories