യാത്രയ്ക്ക് ഒരുങ്ങി; ചേരാപുരം വലകെട്ട് മഹല്ലിൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി

യാത്രയ്ക്ക് ഒരുങ്ങി; ചേരാപുരം വലകെട്ട് മഹല്ലിൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി
Apr 26, 2026 10:23 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ചേരാപുരം വലകെട്ട് മഹല്ലിൽ നിന്നും ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന തീർത്ഥാടകർക്ക് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.

ചടങ്ങിൽ മഹല്ല് ഖാസി ഒ.കെ മുസ്‌തഫ ദാരിമി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മഹല്ല് പ്രസിഡൻ്റ് ചോലേരി മൊയ്‌തു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

തീർത്ഥാടകർക്ക് ആശംസകൾ നേർന്നുകൊണ്ട് ടി.എം മുസ മാസ്റ്റർ, അസീസ് കിണർ ഉള്ളതിൽ, സി.എ കരീം മാസ്റ്റർ, ഇസ്‌മായിൽ പറമ്പത്ത്, റൈഹാൻ പി.കെ, മൊയ്തു വി.പി, മൊയ്‌തു റഹ്മത്ത് മൻസിൽ എന്നിവർ സംസാരിച്ചു.

മഹല്ല് സെക്രട്ടറി സി.കെ അബ്ദുൽ കരീം സ്വാഗതവും സി.കുഞ്ഞമ്മദ് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങ് മഹല്ല് നിവാസികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

Hajj pilgrims given a warm send-off at the Valakettu Mahal in Cherapuram

Next TV

Related Stories
അറിവുകൾ തേടി; സാങ്കേതിക വിദ്യയുടെ വിസ്മയ ലോകം തൊട്ടറിഞ്ഞ് ലിറ്റിൽ കൈറ്റ്സ്, എൻ.ഐ.ടി സന്ദർശനം ശ്രദ്ധേയമായി

Apr 26, 2026 10:04 AM

അറിവുകൾ തേടി; സാങ്കേതിക വിദ്യയുടെ വിസ്മയ ലോകം തൊട്ടറിഞ്ഞ് ലിറ്റിൽ കൈറ്റ്സ്, എൻ.ഐ.ടി സന്ദർശനം ശ്രദ്ധേയമായി

ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എൻ.ഐ.ടി സന്ദർശനം നടത്തി...

Read More >>
Top Stories