ഗതാഗതക്കുരുക്ക് രൂക്ഷം; കല്ലാച്ചിയിൽ ടൗൺ നവീകരണം പാതിവഴിയിൽ, ദുരിതത്തിലായി യാത്രക്കാർ

ഗതാഗതക്കുരുക്ക് രൂക്ഷം; കല്ലാച്ചിയിൽ ടൗൺ നവീകരണം പാതിവഴിയിൽ, ദുരിതത്തിലായി യാത്രക്കാർ
Apr 26, 2026 11:08 AM | By Krishnapriya S R

കല്ലാച്ചി: (nadapuram.truevisionnews.com)  കല്ലാച്ചി ടൗൺ നവീകരണ പ്രവർത്തനങ്ങൾ ഇടയ്ക്കിടെ തടസ്സപ്പെടുന്നത് പ്രദേശത്തെ ഗതാഗത സംവിധാനത്തെ പാടെ താറുമാറാക്കുന്നു. കല്ലാച്ചി-വാണിയൂർ റോഡിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ വലയ്ക്കുകയാണ്.

ടൗണിലെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം പേരാമ്പ്ര ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വരിക്കോളി റോഡ് വഴി കല്ലാച്ചി-വാണിയൂർ റോഡിലേക്ക് തിരിച്ചുവിടുന്നതാണ് തിരക്ക് വർദ്ധിക്കാൻ പ്രധാന കാരണമായത്.

ഇടുങ്ങിയ റോഡിലൂടെ പരിധിക്കപ്പുറം വാഹനങ്ങൾ എത്തുന്നതിനൊപ്പം റോഡരികിലെ അനധികൃത പാർക്കിംഗ് കൂടി ആയതോടെ കാൽനടയാത്രക്കാർക്ക് പോലും വഴിനടക്കാൻ പറ്റാത്ത അവസ്ഥയായി.

കല്ലാച്ചി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മണിക്കൂറുകളോളം നീളുന്ന ഈ ഗതാഗതക്കുരുക്കിന് പരിഹാരമായി കല്ലാച്ചി ജംഗ്ഷനിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നും അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഇപ്പോൾ നാട്ടുകാർ ആവശ്യപ്പെടുന്നത്.

Town renovation in Kallachi is halfway completed.

Next TV

Related Stories
യാത്രയ്ക്ക് ഒരുങ്ങി; ചേരാപുരം വലകെട്ട് മഹല്ലിൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി

Apr 26, 2026 10:23 AM

യാത്രയ്ക്ക് ഒരുങ്ങി; ചേരാപുരം വലകെട്ട് മഹല്ലിൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി

ചേരാപുരം വലകെട്ട് മഹല്ലിൽ ഹജ്ജ് തീർത്ഥാടകർക്ക് ഊഷ്മളമായ യാത്രയയപ്പ്...

Read More >>
അറിവുകൾ തേടി; സാങ്കേതിക വിദ്യയുടെ വിസ്മയ ലോകം തൊട്ടറിഞ്ഞ് ലിറ്റിൽ കൈറ്റ്സ്, എൻ.ഐ.ടി സന്ദർശനം ശ്രദ്ധേയമായി

Apr 26, 2026 10:04 AM

അറിവുകൾ തേടി; സാങ്കേതിക വിദ്യയുടെ വിസ്മയ ലോകം തൊട്ടറിഞ്ഞ് ലിറ്റിൽ കൈറ്റ്സ്, എൻ.ഐ.ടി സന്ദർശനം ശ്രദ്ധേയമായി

ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എൻ.ഐ.ടി സന്ദർശനം നടത്തി...

Read More >>
Top Stories