നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന പതിനൊന്നുകാരൻ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകനായ അബ്ദുൽ റാനിഷിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം പാമ്പിന്റെ ആക്രമണമുണ്ടായത്.
മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുക്കുന്നതിനിടെ പാമ്പ് കുട്ടിയുടെ കാലിൽ ആഞ്ഞുകൊത്തിയെങ്കിലും കടി പാന്റ്സിൽ മാത്രമായതിനാൽ റാനിഷ് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഒരു പൂച്ച ഓടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് വീട്ടുമുറ്റത്തെ കാറിനടിയിലേക്കും പിന്നീട് സ്കൂട്ടറിന് പിന്നിലേക്കും ഇഴഞ്ഞെത്തിയത്.
ഈ സമയത്താണ് കുട്ടി അവിടേക്ക് എത്തിയത്. നിനച്ചിരിക്കാത്ത നേരത്തുണ്ടായ പാമ്പിന്റെ കൊത്തിൽ നിന്നും വളരെ ഭാഗ്യത്തിനാണ് വിദ്യാർത്ഥി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
11-year-old boy survives snake attack



































