തൂണേരി: (nadapuram.truevisionnews.com) ആർ.എം.പി പ്രവർത്തകന്റെ വീട്ടുപറമ്പിലെ കിണറിൽ സാമൂഹികവിരുദ്ധർ മനുഷ്യവിസർജ്യം തള്ളിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് - ആർ.എം.പി കൂട്ടായ്മ രംഗത്തെത്തി.
സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തൂണേരിയിൽ വിപുലമായ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ.കെ.ടി. കുഞ്ഞമ്മദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടി.ടി. ഇസ്മയിൽ, ആവോലം രാധാകൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്ന ഇത്തരം ക്രൂരമായ നടപടികൾ അംഗീകരിക്കാനാവില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.

ടി.കെ. സിബി, മോഹനൻ പാറക്കടവ്, അഡ്വ. എ. സജീവൻ തുടങ്ങി യു.ഡി.എഫ് - ആർ.എം.പി മുന്നണിയുടെ നിരവധി പ്രാദേശിക നേതാക്കളും സദസ്സിൽ സംബന്ധിച്ചു.
Protest crowd in Thuneri





























.jpeg)





