വാണിമേൽ: (nadapuram.truevisionnews.com) ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിൽ കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി വ്യാപകമായ അക്രമത്തിന് കോപ്പ് കൂട്ടുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ.
വാണിമേൽ പഞ്ചായത്ത് യു.ഡി.എഫ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷക്കാലം നാട് ഭരിച്ച് മുടിച്ച പിണറായി സർക്കാരിനെ ജനങ്ങൾ കൈവിട്ടതിന്റെ തെളിവായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വി.കെ. മൂസ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നാദാപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.
മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം സി.വി.എം. വാണിമേൽ, ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.
തോൽവി ഉറപ്പായതോടെ സി.പി.എം അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുകയാണെന്ന വിമർശനമാണ് ലീഡേഴ്സ് മീറ്റിൽ പ്രധാനമായും ഉയർന്നത്. വിവിധ ഘടകകക്ഷി നേതാക്കളായ എം.പി. സൂപ്പി, രവീഷ് വളയം, എൻ.കെ. മൂസ മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
എൻ.കെ. മുത്തലിബ് സ്വാഗതവും ഒ.പി. കുഞ്ഞമ്മദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
UDF calls for vigilance against violent politics




































.jpeg)







