ശുചിത്വ ഹർത്താൽ; മഴക്കാലപൂർവ്വ ശുചീകരണം കർമ്മ പദ്ധതിയുമായി തൂണേരി ഗ്രാമപഞ്ചായത്ത്

ശുചിത്വ ഹർത്താൽ; മഴക്കാലപൂർവ്വ ശുചീകരണം കർമ്മ പദ്ധതിയുമായി തൂണേരി ഗ്രാമപഞ്ചായത്ത്
Apr 29, 2026 03:47 PM | By Krishnapriya S R

തൂണേരി: (nadapuram.truevisionnews.com) മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്തിൽ വിപുലമായ കർമ്മ പദ്ധതികൾക്ക് രൂപം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും സംയുക്ത യോഗത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.

ഇതിന്റെ ഭാഗമായി ഏപ്രിൽ 29-ന് തൂണേരി ടൗണിൽ വ്യാപാരികളുടെ നേതൃത്വത്തിൽ 'ശുചിത്വ ഹർത്താൽ' ആചരിക്കും. അന്നേദിവസം രാവിലെ 7 മണി മുതൽ 10 മണി വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് വ്യാപാരികൾ ടൗൺ ശുചീകരണത്തിൽ പങ്കാളികളാകും.

തുടർന്നുള്ള ദിവസങ്ങളിൽ വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനായുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി വരികയാണ്.

ഇതിന്റെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കുന്നതിനായി ഡ്രൈ ഡേ ആചരിക്കുകയും പ്രസ്തുത ദിവസം ഗൃഹസന്ദർശനവും പരിശോധനയും നടത്തുകയും ചെയ്യും. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ മാലിന്യ ശേഖരണത്തിന് കൃത്യമായ സംവിധാനമുണ്ടെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തും.

കൂടാതെ, വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എല്ലാ കുടിവെള്ള സ്രോതസ്സുകളും ശുചീകരിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ശുചീകരണത്തിന്റെ ഭാഗമായി ഫുട്പാത്തുകളിലെയും വഴിയോരങ്ങളിലെയും അനധികൃത കച്ചവടങ്ങൾ പൂർണ്ണമായും നിരോധിക്കും. രാഷ്ട്രീയ-യുവജന സംഘടനകൾ, ക്ലബ്ബുകൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

യോഗത്തിൽ വൈസ് പ്രസിഡന്റ് സുധ എ.പി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എം സമീർ, റംഷീന സി.കെ, വി.കെ രജീഷ്, പഞ്ചായത്ത് മെമ്പർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Thuneri Grama Panchayat launches pre-monsoon cleaning action plan

Next TV

Related Stories
നാദാപുരം കുണ്ടുതോടിൽ നൂറോളം റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചു, പരാതിയുമായി ഉടമസ്ഥർ

Apr 29, 2026 03:19 PM

നാദാപുരം കുണ്ടുതോടിൽ നൂറോളം റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചു, പരാതിയുമായി ഉടമസ്ഥർ

നാദാപുരം കുണ്ടുതോടിൽ നൂറോളം റബ്ബർ ഷീറ്റുകൾ...

Read More >>
യുഡിഎഫ് ലീഡേഴ്സ് മീറ്റ്; അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്

Apr 29, 2026 11:36 AM

യുഡിഎഫ് ലീഡേഴ്സ് മീറ്റ്; അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്

അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്...

Read More >>
Top Stories